0
തേഞ്ഞിപ്പലം: വിദ്യാര്‍ഥികള്‍ക്ക് വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അവസരമൊരുങ്ങുന്നു. വിവിധ വിഷയങ്ങളിലെ ബിരുദാനന്തര ബിരുദം, എം.ഫില്‍, പി.എച്ച്.ഡി.ക്കാര്‍ക്കാണ് വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. സര്‍ട്ടിഫിക്കറ്റ് പ്രത്യേക ചടങ്ങില്‍ നേരിട്ട് കൈപ്പറ്റാമെന്ന സവിശേഷതയുമുണ്ട്. ഫീസ് അല്‍പ്പം അധികമാകുമെന്ന് മാത്രം.
ഡിസംബറിലാണ് സര്‍വകലാശാല കാമ്പസില്‍ പ്രത്യേക ബിരുദ ദാനച്ചടങ്ങ് നടക്കുക. 2012ല്‍ വിവിധ കോഴ്‌സുകളില്‍ വിജയിച്ച 1500 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുള്‍ സലാം അറിയിച്ചു. ഇതിനുള്ള അപേക്ഷകള്‍ അടുത്തമാസം ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ സ്വീകരിക്കും. വിജ്ഞാപനം വെബ്‌സൈറ്റിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കും. പ്രത്യേക ബിരുദദാനച്ചടങ്ങ് വരുംവര്‍ഷങ്ങളിലും തുടരും. ഓരോ ഫാക്കല്‍റ്റിയിലും നിശ്ചിത എണ്ണം സര്‍ട്ടിഫിക്കറ്റ് മാത്രമേ നല്‍കുകയുള്ളൂ.

Post a Comment

 
Top