0
അരീക്കോട്: താന്‍ കോളേജില്‍ ജോലി ചെയ്തുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്ന ആരോപണം ശരിയല്ലെന്ന് പി.പി.സഫറുള്ള അറിയിച്ചു. 2005ലെ കേരള പഞ്ചായത്ത് രാജ് ചട്ടപ്രകാരം സര്‍ക്കാര്‍ ഉള്‍പ്പെടെ മറ്റു സ്രോതസ്സുകളില്‍ നിന്ന് വരവ് ഉണ്ടായിരിക്കെ ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരിക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് സഫറുള്ള പറഞ്ഞു. ഈ സാഹചര്യത്തില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് സര്‍ക്കാരില്‍നിന്ന് ശമ്പളം പറ്റിക്കൊണ്ടുതന്നെ പ്രസിഡന്റ് പദവിയിലും തുടരാം. അതേസമയം ഈ ചട്ടം മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍മാര്‍ക്ക് ബാധകമല്ലെന്നും സഫറുള്ള പറഞ്ഞു.

Post a Comment

 
Top