0





വളാഞ്ചേരി: ജില്ലാ ക്ഷീര വികസനവകുപ്പും ജില്ലാ ആത്മയും ചേര്‍ന്ന് ഇരിമ്പിളിയം മങ്കേരി ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പശുപരിപാലനം, പാല്‍ ഉല്പന്ന വിപണന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇരിമ്പിളിയം ഗവ.ഹയര്‍സെക്കണ്ടറിസ്‌കൂളിലെ തുഷാര ഡയറി ക്ലബിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം നല്‍കിയത്. ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. പി. മോഹനന്‍, പി.വി. അഹമ്മദ് ബഷീര്‍, മങ്കേരി ക്ഷീര സഹകരണ സംഘം സെക്രട്ടറി വി. സന്തോഷ്‌കുമാര്‍, മുഹമ്മദ്ഷാഫി, രേഷ്മ ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top