
കാളികാവ്: ചോക്കാട് ഗ്രാമപ്പഞ്ചായത്തിലെ മാടമ്പത്തുനിന്ന് അനധികൃതമായി വാരിയ അഞ്ച് ലോഡ് മണല്‍ പിടികൂടി. മണല്‍ വാഹനം പിടികൂടുന്നതിന് നേതൃത്വം നല്‍കിയ പോലീസുകാരന്റെ കുടുംബത്തൈ ഭീഷണിപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് പോലീസും റവന്യൂ അധികൃതരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മണല്‍പിടികൂടിയത്. ഇത് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തിങ്കളാഴ്ച മൂന്നുമണിക്ക്ആരംഭിച്ച നടപടി അഞ്ച് മണിക്കൂറിലേറെ നീണ്ടു. ലോറിയും ജെ.സി.ബിയും സംഘടിപ്പിച്ച് മണല്‍ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
വണ്ടൂര്‍ സി.ഐ മൂസ വള്ളിക്കാടന്‍, കാളികാവ് എസ്.ഐ പി.രാധാകൃഷ്ണന്‍, ചോക്കാട് വില്ലേജ് ഓഫീസര്‍ എം.രൂപീഷ്, എ.എസ്.ഐ എന്‍.ചാത്തുക്കുട്ടി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ പി.അബ്ദുല്‍ കരീം, ഗിരീഷ്‌കുമാര്‍, മാത്യൂസ് എന്നിവരടങ്ങിയ സംഘമാണ് നടപടിക്ക് നേതൃത്വം നല്‍കിയത്.
Post a Comment