0
തേഞ്ഞിപ്പലം: പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പങ്കു വഹിക്കാനുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുല്‍സലാം പറഞ്ഞു. രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനും വിപുലമായ പരിപാടികള്‍ സര്‍വകലാശാല സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഠനവൈകല്യമുള്ള കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സര്‍വകലാശാലയില്‍ നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈഫ്‌ലോങ് ലേണിങ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ശില്പശാല. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. കെ. രവീന്ദ്രനാഥ്, ലൈഫ്‌ലോങ് ലേണിങ് വകുപ്പ് മേധാവി ഡോ. കെ. ശിവരാജന്‍, ഡോ. വിജയന്‍ കരിപ്പാല്‍, ഡോ. മുഹമ്മദ് മുസ്തഫ, ഡോ. സി. കൃഷ്ണകുമാര്‍, ടി. മുഹമ്മദ്, ശ്രീലത തായാട്ട് എന്നിവര്‍ പങ്കെടുത്തു.

Post a Comment

 
Top