0
കോട്ടയ്ക്കല്‍: അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ ഭക്ഷ്യവകുപ്പ് നടപടിയെടുക്കണമെന്ന് ആര്‍.എസ്.പി (ബി) ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ കെ.സുബ്രഹ്മണ്യന്‍നായര്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വെന്നിയൂര്‍ മുഹമ്മദ്കുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.കുഞ്ഞിമൊയ്തീന്‍, കെ.പി. വാസുദേവന്‍, കെ.എച്ച്. അബു കബീര്‍, കെ. അനില്‍കുമാര്‍, അഡ്വ. രമേഷ് നിലമ്പൂര്‍, ആര്‍.വൈ.എഫ് (ബി) സംസ്ഥാന കമ്മിറ്റി അംഗം വി.വി. അലി കാച്ചടി, കെ.പി. അലി പൊന്നാനി, കെ. രവീന്ദ്രന്‍ മലപ്പുറം, വിജയന്‍ കാവതികളം, എന്‍. ഗണേശന്‍, കെ. ശങ്കര്‍ജി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top