0





തിരൂര്‍: തിരൂര്‍- പൊന്നാനി പുഴ മാലിന്യങ്ങള്‍ നിറഞ്ഞ് നാശത്തിലേക്കൊഴുകുമ്പോള്‍ പ്രതിഷേധവുമായി നഗരസഭാ ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും ലീഗ് കൗണ്‍സിലര്‍മാരും കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാരും സമര രംഗത്തിറങ്ങി.

കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ തുറക്കൂ, തിരൂര്‍- പൊന്നാനി പുഴയെ സംരക്ഷിക്കൂ എന്ന ബാനറുമായിട്ടാണ് കൗണ്‍സിലര്‍മാര്‍ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍മാരുടെ തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. എന്‍ജിനിയര്‍ക്ക് നിവേദനവും നല്‍കി. കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ അടച്ചതാണ് പുഴ മലിനമാകാന്‍ പ്രധാന കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടിയത്. യു.ഡി.എഫ് ചെയര്‍മാന്‍ പി. കുഞ്ഞീതുട്ടി, കണ്‍വീനര്‍ കെ.പി. ഹുസൈന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. സഫിയ, വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി എന്നിവരും നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കൊപ്പമുണ്ടായിരുന്നു.

Post a Comment

 
Top