തിരൂരങ്ങാടി: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി രജിസ്റ്രാര്‍ ഡോ. സുബൈര്‍ ഹുദവി ബ്രിട്ടീഷ് ഹൈ കമ്മീഷന്റെ പ്രത്യേക ക്ഷണപ്രകാരം യു. കെ യിലേക്ക് തിരിച്ചു. ഇന്ത്യാ യു. കെ സഹകരണത്തിന്റെ ഭാഗമായി ഇന്നു മുതല്‍ 19 വരെ യു.കെ യില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ സംബന്ധിക്കും.
ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ അനലിസ്റ് സിയ ഹഖ്, ദേശീയ വനിതാ കമ്മീഷന്‍ മെമ്പര്‍ ഡോ. ഫെഹ്മിന ഷഫീഖ്, ഹൈദരാബാദിലെ എജുക്കേഷനിസ്റ് റുബീന മസ്ഹര്‍ എന്നിവരടങ്ങിയ നാലംഗസംഘം ഹൌസ് ഓഫ് പാര്‍ലമെന്റ്, വെസ്റ് മിനിസ്റര്‍, ഈലിങ്, ടവര്‍ ഹോംലെറ്റ്സ്, ക്രാവന്‍ പാര്‍ക്, ഹാംപ്സ്റഡ് എന്നിവിടങ്ങളില്‍ നടക്കുന്ന വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും.
19ന് ലണ്ടനിലെ ചര്‍ച്ചില്‍ ഹോട്ടലില്‍ നടക്കുന്ന സര്‍വ്വ മത സമ്മേളനത്തില്‍ സംബന്ധിക്കുന്ന സംഘം ജൂത,ക്രൈസ്തവ,ഹൈന്ദവ-സിഖ് മത പ്രതിനിധികളുമായി ആശയ സംവാദം നടത്തും. ഫൈത് ആന്റ് കോഹീഷന്‍ മിനിസ്റര്‍ ആന്ഡ്യ്രൂ സ്റണല്‍, മന്ത്രി ബരോണസ് വാഴ്സി, ലോഡ് ധോലാക്യ, ടവര്‍ ഹാംലറ്റ്സ് മേയര്‍ എ.എം വാഹിദ് അഹ്മദ്, ജിറോം ടൈലര്‍, റൂഥ് ഗ്ളസില്‍ തുടങ്ങിയവരുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തും. ഇന്നലെ യാത്ര തിരിച്ച സംഘത്തിന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ജൂലിയന്‍ ഇവാന്‍സ് ഡല്‍ഹിയിലെ തന്റെ വസതിയില്‍ വെച്ച് പ്രത്യേകം യാത്രയയപ്പ് നല്‍കി.

Post a Comment