
വളാഞ്ചേരി: കല്ലിങ്ങല്‍പ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ്സില്‍ ഒരു വിദ്യാര്‍ഥിനിയുടെ ദാരുണമരണം സംഭവിച്ച് ഒരുമാസം തികഞ്ഞപ്പോഴേക്കും സമാനസ്വഭാവമുള്ള അപകടം സംഭവിച്ചതിനുകാരണം അധികൃരുടെ ഫലവത്തായ ഇടപെടലുകള്‍ ഇല്ലാത്തുകൊണ്ടാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞു. സ്‌കൂള്‍ മാനേജ്‌മെന്റ്, പോലീസ്, മോട്ടോര്‍വാഹനവകുപ്പ്, പി.ടി.എ, ഡി.ഡി.ഇ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്ന് സുരക്ഷയ്ക്കാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. മരിച്ച റാഷിദയുടെ വീട് എം.എല്‍.എ സന്ദര്‍ശിച്ചു. ആര്‍.ഡി.ഒ കെ. ഗോപാലന്‍, തഹസില്‍ദാര്‍ കെ. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. ഷാജു എന്നിവരും ഒപ്പമുണ്ടായിരുന്നു.
Post a Comment