
എടക്കര: അനധികൃതമായി പണമിടപാടുകള്‍ നടത്തുന്ന ആളുകളുടെ വീടുകളിലും സ്ഥാപനത്തിലും പോലീസ് നടത്തിയ റെയ്ഡില്‍ കോടികളുടെ രേഖകള്‍ പിടികൂടി.
എടക്കര, വഴിക്കടവ് പഞ്ചായത്തുകളിലെ അഞ്ച് വീടുകളിലും എടക്കരയിലെ ഒരു ആധാരം എഴുത്ത് സ്ഥാപനത്തിലുമാണ് റെയ്ഡ് നടത്തിയത്.
പണമിടപാട് നടത്തുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ശങ്കരംകുളം ചുണ്ടപ്പറമ്പില്‍ സുധാകരന്‍, മേനോന്‍പൊട്ടി രാമായില്‍ ബാലകൃഷ്ണന്‍, പെരുങ്കുളം ആനിക്കാടന്‍ സൈനുല്‍ആബിദ് എന്ന കുഞ്ഞിപ്പ, വഴിക്കടവ് മുണ്ടവടക്കേപ്പറമ്പന്‍ അബൂബക്കര്‍ എന്ന കുട്ടിയാപ്പു, നാരോക്കാവ് യാച്ചീരി ബീരാന്‍ എന്നിവരുടെ വീടുകളിലും എടക്കര ടൗണിലെ ആധാരം എഴുതുന്ന വിലാസിനിയുടെ ഓഫീസിലുമാണ് പോലീസ് റെയ്ഡ് നടത്തിയത്. ഇതില്‍ ചുണ്ടപ്പറമ്പില്‍ സുധാകരനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.
വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമായി 150ല്‍ അധികം ആധാരങ്ങള്‍, മുദ്രപ്പത്രങ്ങള്‍, ചെക്കുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. യാച്ചീരി ബീരാന്റെ വീട്ടില്‍നിന്ന് മാത്രം 87 രേഖകള്‍ പിടിച്ചെടുത്തു. ഡിവൈ.എസ്.പി കെ.പി. വിജയകുമാറിന്റെ നിര്‍ദേശപ്രകാരമാണ് ബുധനാഴ്ച രാവിലെ 10 മണിയോടെ വീടുകളിലും സ്ഥാപനങ്ങളിലും ഒരേസമയം റെയ്ഡ് നടത്തിയത്. പിടികൂടിയ രേഖകളില്‍ കോടികളുടെ ഇടപാടുകള്‍ നടത്തിയതായി തെളിഞ്ഞതായി പോലീസ് പറഞ്ഞു.
വഴിക്കടവ് എസ്.ഐ എം.ടി. പ്രദീപ്കുമാര്‍, എടക്കര എസ്.ഐ കെ. റഫീക്ക്, നിലമ്പൂര്‍ എസ്.ഐ സുനില്‍ പുളിക്കല്‍, പോത്തുകല്ല് എസ്.ഐ കോട്ടാല രാമകൃഷ്ണന്‍, കരുവാരകുണ്ട് എസ്.ഐ രാധാകൃഷ്ണന്‍ എന്നിവരാണ് റെയ്ഡിന് നേതൃത്വംനല്‍കിയത്.
Post a Comment