തിരൂരങ്ങാടി: പഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനം ഇല്ലാത്തതും പൊതുസ്ഥലത്തെ മാലിന്യം തള്ളലിനെതിരെ ശക്തമായ നടപടി ഇല്ലാത്തതും തിരൂരങ്ങാടിയെ ദുര്‍ഗന്ധപൂരിതമാക്കുന്നു.
ചെമ്മാട് മാനിപ്പാടം, പാറക്കടവ് പാലത്തിന്റെ പരിസരം, കൊടിഞ്ഞി റോഡിന്റെ പരിസരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യംതള്ളല്‍ പതിവായിട്ടുണ്ട്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും ബാര്‍ബര്‍ഷാപ്പുകളില്‍ നിന്നുള്ള മുടിയും വഴിയരികില്‍ തള്ളുന്നുണ്ട്. ഓടയിലൂടെ മലിനജലം പുഴയിലേക്കൊഴുക്കുന്നതാണ് മറ്റൊരു പ്രശ്‌നം.
ജല അതോറിറ്റിയുടെയും കാലിക്കറ്റ് സര്‍വകലാശാലയുടെയും കുടിവെള്ള പമ്പ്ഹൗസ് സ്ഥിതിചെയ്യുന്ന കടലുണ്ടിപ്പുഴയിലെ പാറക്കടവിലേക്കാണ് മലിനജലം ഒഴുകിയെത്തുന്നത്. മഴവെള്ളം പുഴയിലേക്കൊഴുക്കാന്‍ നിര്‍മിച്ച ഓടയിലൂടെ ഹോട്ടലുകളും കൂള്‍ബാറുകളും അഴുക്കുവെള്ളം ഒഴുക്കുകയാണ്. കാലിക്കറ്റ് വൈസ് ചാന്‍സലറുടെ പരാതിപ്രകാരം പഞ്ചായത്ത് അധികൃതര്‍ ഇടയ്ക്ക് പരിശോധന നടത്തിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. മലിനജലം ഇപ്പോള്‍ പഴയതുപോലെ പുഴയിലേക്ക് തന്നെയാണ് ഒഴുകുന്നത്. വാഹനങ്ങളിലെത്തിക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റും പാലത്തില്‍ നിന്ന് പുഴയിലേക്ക് തള്ളുന്ന പതിവുമുണ്ട്.
Post a Comment