0

തിരൂര്‍ : ഓയിസ്‌ക്ക ഇന്റര്‍നാഷണല്‍ തിരൂരും പയ്യനങ്ങാടി ഐ. എച്ച്‌.ടി. കമ്പ്യൂട്ടര്‍ കോളേജും സംയു-ക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ ബോധവും നേതൃത്വ പരിശീലനവും (സാള്‍ട്ട്‌) ക്യാമ്പ്‌ സംഘടിപ്പിച്ചു. തിരൂര്‍ സാംസ്‌കാരിക സമുച്ഛയത്തില്‍ സംഘടിപ്പിച്ച പരിപാടി വി.എച്ച്‌.എസ്‌.സി മേഖലാ ഡയറക്‌ടര്‍ പി. മുഹമ്മദ്‌ കുട്ടി ഉദ്‌ഘാടനം ചെയ്‌തു. മുന്‍ പബ്ലിക്ക്‌ റിലേഷന്‍ ഓഫീസര്‍ പി.എ. റഷീദ്‌ മുഖ്യ പ്രഭാഷണം നടത്തി. ഓയിസ്‌ക്ക പ്രസിഡ-്‌ പി.പി. അബ്‌ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സി.അബ്‌ദുള്ള, കെ. അബ്‌ദുറഹിമാന്‍ ഹാജി, നിസാം വി.കെ., സക്കീര്‍, ജിയാദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഐ.എച്ച്‌.ടി. കംമ്പ്യൂട്ടര്‍ കോളേജ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഷമീര്‍ കളത്തിങ്ങല്‍ സ്വാഗതവും മുനീറ നന്ദിയും പ്രകാശിപ്പിച്ചു. ക്യാമ്പില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടര്‍ന്ന്‌ സ്വതന്ത്രലോകം , ആരോഗ്യ രംഗത്തെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചു. പരിശീലകനായ കെ. അബ്‌ദുല്‍ നാസറിന്റെ വ്യക്തിത്വ പരിശീലന ക്ലാസ്സും ഉ-ായിരുന്നു. മുന്നൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു

Post a Comment

 
Top