0


അങ്ങാടിപ്പുറം: വടക്കേനടയില്‍ മുറിച്ചുമാറ്റിയ അരയാലിന്റെ സ്ഥാനത്ത് പുതിയ അരയാല്‍തൈ നട്ടു. ക്ഷേത്രംതന്ത്രി പന്തലകോട്ടത്ത് നാരായണന്‍ നമ്പൂതിരിയുടെ ഭൂമിപൂജയ്ക്ക് ശേഷം ശ്രീമൂലസ്ഥാനം മേല്‍ശാന്തി ചെറുകുന്ന് പരമേശ്വരന്‍ നമ്പൂതിരിയാണ് തൈ നട്ടത്. മേല്‍ശാന്തി പന്തലകോട്ടത്ത് ദാമോദരന്‍ നമ്പൂതിരി, കീഴ്ശാന്തിമാരായ കൃഷ്ണന്‍ നമ്പൂതിരി, സുധീര്‍ എമ്പ്രാന്തിരി എന്നിവരും താന്ത്രിക കര്‍മ്മങ്ങളില്‍ പങ്കെടുത്തു.
കേടുവന്ന് ഉണങ്ങിയതിനാലാണ് ക്ഷേത്രത്തിലെ ഏറ്റവും പഴക്കംചെന്ന ആല്‍ മുറിച്ചുമാറ്റിയത്.
ആല്‍ത്തറയില്‍ വിരാജിച്ചിരുന്ന ഉണ്ണി ഗണപതിയെ എതിര്‍വശത്തുള്ള ആല്‍ത്തറയില്‍ കിഴക്കുഭാഗത്തേക്ക് അഭിമുഖമായി മാറ്റിസ്ഥാപിച്ചിരുന്നു. ആല്‍തൈക്ക് ചുറ്റുമായി ആല്‍ത്തറയും നിര്‍മ്മിച്ച് ഗണപതിവിഗ്രഹം ഈ തറയില്‍തന്നെ സ്ഥാപിക്കാനാണ് ദേവസ്വത്തിന്റെ തീരുമാനം.

Post a Comment

 
Top