മലപ്പുറം : സംസ്ഥാന സ്കൂള്‍ കലോല്‍സവം നടത്താന്‍ ഏറ്റവും ചുരുങ്ങിയത് 19 വേദികള്‍ വേണമെന്ന് നിബന്ധന. കലോല്‍സവ നഗരിയില്‍ത്തന്നെ രണ്ടു പ്രധാന സ്റ്റേജുകളും, നാലു ഇടത്തരം സ്റ്റേജുകളും, 13 സാധാരണ സ്റ്റേജുകളും വേണമെന്ന് വിദ്യാഭ്യാസവകുപ്പിന്റെ കലോല്‍സവ നിബന്ധനകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ¨ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ¨യാഴ്ച തിരൂരങ്ങാടി സന്ദര്‍ശിക്കുന്ന ഡിപിഐ എ. ഷാജഹാന്റെ നേതൃത്വത്തിലുള്ള സം¸ം പരിശോധനകള്‍ നടത്തുക. കഴിഞ്ഞവര്‍ഷം തൃശൂരില്‍ സംസ്ഥാനകലോല്‍സവം നടത്തിയത് ¨ നിബന്ധകളുടെ ചുവടുപിടിച്ചായിരുന്നു. തൃശൂര്‍ നഗരത്തിലെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത്രയും വേദികള്‍ ഒരുക്കിയത്. സംസ്ഥാന കലോല്‍സവത്തില്‍ ആകെയുള്ളത് 218 ഇനങ്ങളാണ്. ഇത്രയും മല്‍സരങ്ങളില്‍ പതിനായിരം കുട്ടികള്‍ പങ്കെടുക്കാനെത്തും. രക്ഷിതാക്കളും സം¸ാടകരും വിധികര്‍ത്താക്കളും ഉള്‍പ്പെടെ ഇരുപതിനായിരം പേര്‍ കൂടി കലോല്‍സവദിനങ്ങളില്‍ എത്തും. കലോല്‍സവം മലപ്പുറത്തായതുകൊണ്ട് കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളില്‍ എണ്ണിത്തുടങ്ങിയാല്‍ മതിയാകും. 12,000 പേര്‍ക്ക് ഭക്ഷണംകൊടുക്കാന്‍ സൗകര്യമുള്ള ഭക്ഷണശാല വേണമെന്നും നിബന്ധനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ താമസസൗകര്യത്തിന് മാത്രമായി മികച്ച ബാത്റൂം സൗകര്യങ്ങളുള്ള 14 വലിയ സ്കൂളുകള്‍ വേണം. ഇതില്‍ പെണ്‍കുട്ടികളുടെ താമസത്തിനുള്ള ഏഴെണ്ണം ചുറ്റുമതിലും ഗേറ്റും നിര്‍ബന്ധമാണെന്നും വിദ്യാഭ്യാസവകുപ്പ് നിഷ്കര്‍ഷിച്ചിട്ടുണ്ട്.
Post a Comment