0
പടിഞ്ഞാംപുറത്ത് അറുമുഖന്റെ വീടു




അരീക്കോട്: മിന്നലില്‍ കിഴുപറമ്പ് പഞ്ചായത്തിലെ പത്തനാപുരം ശാന്തിനഗറില്‍ വീടുകള്‍ക്ക് നാശനഷ്ടം. ഇവിടെ പടിഞ്ഞാംപുറത്ത് അറുമുഖന്റെയും മകന്‍ ശശിയുടെയും വീടുകള്‍ക്കാണ് കനത്ത നഷ്ടം. രണ്ട് വീടുകളിലും വയറിങ് കത്തിനശിച്ചു. ജനല്‍, വാതില്‍ തുടങ്ങിയവയ്ക്കും ചുമരിനും വിള്ളലുണ്ട്. പറമ്പിലെ തെങ്ങും മറ്റു മരങ്ങളും നശിച്ചു. രണ്ട് വീടുകള്‍ക്കുംകൂടി ഒരുലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായി. ഇവരുടെ വീടിന് തൊട്ടടുത്ത് ചൂരപ്ര രാജന്‍, മഠത്തുംപാട്ട് പത്മനാഭന്‍, മഠത്തുംപാട്ട് സുബ്രഹ്മണ്യന്‍ എന്നിവരുടെ വീടുകള്‍ക്കും വീട്ടിലെഫാന്‍, ടി.വി തുടങ്ങിയ ഉപകരണങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.
കിഴുപറമ്പ് വില്ലേജ് ഓഫീസര്‍ പി. അലവിക്കുട്ടി സ്ഥലം സന്ദര്‍ശിച്ചു. 

Post a Comment

 
Top