0



മലപ്പുറം: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ അപേക്ഷകരുടെ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിന്റെ കാലതാമസത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ട് അധികൃതര്‍ അറിയിച്ചതായി ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി വ്യക്തമാക്കി.

ഓരോ ദിവസവും പാസ്‌പോര്‍ട്ടിനുള്ള അഞ്ഞൂറോളം അപേക്ഷകളാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫീസില്‍ എത്തുന്നത്. ഇവ കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ കമ്പ്യൂട്ടര്‍ സംവിധാനങ്ങളും മറ്റും അവിടെയില്ല. എട്ട് കമ്പ്യൂട്ടറും അനുബന്ധ സംവിധാനങ്ങളും ആവശ്യമായ ഓഫീസില്‍ ഒരു കമ്പ്യൂട്ടര്‍ മാത്രമാണുള്ളത്. പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലുള്ള പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നാമമാത്ര ഉദ്യോഗസ്ഥരാണുള്ളത്. പൂര്‍ത്തിയായ പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടുകള്‍ കൃത്യമായിട്ട് അപ് ലോഡ് ചെയ്യാനുള്ള സംവിധാനങ്ങളുമില്ല.

ഹൈ സ്​പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ തുടങ്ങിയ കാര്യങ്ങളും അടിയന്തരമായി ചെയ്യേണ്ടതുണ്ടെന്നും ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധനല്‍കി ഓഫീസിലെ അപര്യാപ്തതകള്‍ പരിഹരിക്കുമെന്നും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ട് അധികൃതര്‍ അറിയിച്ചതായി മുഹമ്മദ്ബഷീര്‍ വ്യക്തമാക്കി.

Post a Comment

 
Top