0
കൊണ്ടോട്ടി: മന്ത്രിമാരായ എം.കെ. മുനീറും പി.കെ. അബ്ദുറബ്ബും കരിപ്പൂര്‍ ഹജ്ജ് ക്യാമ്പ് സന്ദര്‍ശിച്ചു. ഞായറാഴ്ച രാവിലെയാണ് മുനീര്‍ ക്യാമ്പിലെത്തിയത്. നീതിക്കുവേണ്ടി സംസാരിച്ചാല്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന കാലത്താണുള്ളത്. അതുകൊണ്ടുതന്നെ സമുദായത്തിന്റെ കെട്ടുറപ്പിനും നാടിന്റെ സമാധാനത്തിനും വേണ്ടി ഹാജിമാര്‍ പ്രാര്‍ഥിക്കണമെന്ന് മുനീര്‍ അഭ്യര്‍ഥിച്ചു.

സംസ്ഥാന ഹജ്ജ്കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. തൊടിയൂര്‍ മുഹമ്മദ്കുഞ്ഞി മൗലവി, ഇ.സി. മുഹമ്മദ്, ഹജ്ജ് സെല്‍ ഓഫീസര്‍ യു. അബ്ദുള്‍ കരീം, സി. ഫാത്തിമാബീവി തുടങ്ങിയവര്‍ സംബന്ധിച്ചു. ഞായറാഴ്ച രാത്രിയിലാണ് അബ്ദുറബ്ബ് ക്യാമ്പിലെത്തിയത്.

ഹാജിമാര്‍ക്കുള്ള ഉദ്‌ബോധനക്ലാസ്സിന് പി.എ. ഇബ്രാഹിം ഹാജി, കുട്ടനഴി മൊയ്തീന്‍ മുസ്‌ലിയാര്‍, ഉമ്മര്‍ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

 
Top