പുത്തനത്താണി : രണ്ട് പതിറ്റാണ്ടുകളായി അപൂര്‍വ രോഗത്തോട് മല്ലിട്ടുകൊണ്ടിരിക്കുന്ന അന്‍വര്‍ ബാബുവിന് ആശ്വാസത്തിന്റെ കിരണവുമായി മാസങ്ങള്‍ക്കു മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ആരംഭിച്ച ഗ്ലോബല്‍ ചാരിറ്റി സംഘടനയുടെ കരങ്ങള്‍. ചികിത്സാ പണത്തിനായി നെട്ടോട്ടുമോടുന്ന അന്‍വര്‍ ബാബുവിനും കുടുംബത്തിനും ദൈനംദിന ചിലവുകള്‍ക്കായി ദിവസം 100 രൂപ എന്ന തോതില്‍ മാസം 3000 രൂപയുടെ സഹായമാണ് ക്ലബ്ബ് നല്‍കുന്നത്. അതിനായി ഒക്‌ടോബര്‍ മുതല്‍ 2013 സെപ്തംബര്‍ വരെയുള്ള 12 മാസത്തേക്കുള്ള ചെക്ക് വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീബ താപ്പി അന്‍വര്‍ ബാബുവിന് കൈമാറി. 100 രൂപ ക്ലബ്ബിന്റെ ജനറല്‍ സെക്രട്ടറി നൗഷാദ് കൂടരഞ്ഞി പദ്ധതി വിശദീകരിച്ചു. വളവന്നൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീജ, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റ് എ. ഇബ്രാഹീം മാസ്റ്റര്‍, മുഹമ്മദ് കുട്ടി, വി.ടി. സൈതലവി, സി.വി. അബ്ദുല്‍ ഖാദര്‍, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. 100 രൂപ ക്ലബ്ബ് ഫിനാന്‍സ് സെക്രട്ടറി ബുറാശിന്‍.എം.എം സ്വാഗതവും, പബ്ലിക് റിലേഷന്‍ സെക്രട്ടറി മുസ്തഫ ആയപ്പിള്ളി അധ്യക്ഷത വഹിക്കുകയും അഡ്. സെക്രട്ടറി അഷ്‌റഫ് എന്‍.യു. നന്ദിയു പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുമുള്ള മലയാളികളായ ചെറുപ്പക്കാരുടെ ആശയത്തില്‍ നിന്നും ഉരിത്തിരിഞ്ഞ സമൂഹത്തിലെ രോഗം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളുടെ കണ്ണീരൊപ്പാന്‍ തങ്ങളുടെ വിയര്‍പ്പില്‍ നിന്നും ഒരു മാസം 100 രൂപ. ട്രാവന്‍കൂര്‍ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ഫണ്ട് സ്വരൂപണത്തിനായി ഫെഡറല്‍ ബാങ്ക് എറണാകുളം നോര്‍ത്ത് ബ്രാഞ്ചില്‍ (A/c No. 10040100348402)സംഘത്തിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങുകയും ചെയ്തിട്ടുണ്ട്.
പബ്ലിക് റിലേഷന്‍ സെക്രട്ടറി
8089578808

Post a Comment