മലപ്പുറം: സംസ്ഥാന തീരദേശ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ രണ്ട് തീരദേശ ഗ്രാമങ്ങളില്‍ ഏഴുകോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കാന്‍ തുടങ്ങുന്നു. വള്ളിക്കുന്ന് പഞ്ചായത്തിലെ അരിയല്ലൂര്‍, വെട്ടം ഗ്രാമപ്പഞ്ചായത്തിലെ പറവണ്ണ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുടിവെള്ളം, സാനിറ്റേഷന്‍, വൈദ്യുതീകരണം, എല്ലാവര്‍ക്കും വീട്, ആരോഗ്യം, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സൗകര്യ വികസനം എന്നിവയ്ക്കായാണ് തുക ചെലവഴിക്കുക. ഇതിനുള്ള വിശദ പദ്ധതി തയ്യാറായി. തീരദേശവികസന കോര്‍പറേഷന്‍ നേരിട്ടാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
രണ്ടുവര്‍ഷം മുമ്പ് ഹൈദരാബാദ് ആസ്ഥാനമായ കേന്ദ്ര ഗവണ്മെന്റ് ഏജന്‍സി തീരദേശത്ത് നടത്തിയ സര്‍വെയുടെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് നടപ്പാക്കേണ്ട പദ്ധതികള്‍ തീരുമാനിച്ചത്. ഏതാനും മാസം മുമ്പ് ഇത് വീണ്ടും അവലോകനം നടത്തുകയും ചെയ്തിരുന്നു.
പുറത്തൂര്‍, പുതുപൊന്നാനി, പരപ്പനങ്ങാടി എന്നീ തീരദേശ ഗ്രാമങ്ങള്‍ അടുത്തഘട്ടം വികസന പദ്ധതിക്ക് തിരഞ്ഞെടുത്തതായി അറിയുന്നു.

Post a Comment