മലപ്പുറം: വിവാഹവാഗ്ദാനം നല്‍കി മുപ്പത്തിമൂന്നുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ഒരാളെ മലപ്പുറം പോലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ മുപ്പാലം എ.എസ്. ഷരീഫി(40)നെയാണ് മലപ്പുറം സി.ഐ ടി. ബി. വിജയന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: വിവാഹപരസ്യം കണ്ടാണ് ഷരീഫ് യുവതിയുടെ വീട്ടുകാരുമായി ബന്ധം സ്ഥാപിച്ചത്. അനാഥനാണെന്നാണ് ഇയാള്‍ പറഞ്ഞത്. സപ്തംബറില്‍ വിവാഹം നിശ്ചയിച്ചു. തുടര്‍ന്ന് ഒരുലക്ഷം രൂപ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഇതില്‍ കുറച്ചുതുക യുവതിയുടെ വീട്ടുകാര്‍ നല്‍കി. ഇതിനിടയില്‍ ഷരീഫ് യുവതിയെ മലപ്പുറത്തെ ലോഡ്ജില്‍കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ഷെരീഫിനെക്കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതിനല്‍കിയത്.
മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. ആലപ്പുഴയില്‍വെച്ചായിരുന്നു അസ്റ്റ്.
ഷെരീഫിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നും പോലീസ് പറഞ്ഞു. എ.എസ്.ഐ മാരായ കെ.കെ. വിജയന്‍, ശ്രീനിവാസന്‍, സി.പി.ഒസാബുലാല്‍, എല്‍.എസ്. ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment