0



വളാഞ്ചേരി: പാരമ്പര്യത്തിന്റെ പേരുപറഞ്ഞ് പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ ആയുര്‍വേദ ചികിത്സകള്‍ നടത്തി ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ വളാഞ്ചേരി ഏരിയാ ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. ഇത്തരം വ്യാജ ചികിത്സക്കാര്‍ നല്‍ക്കുന്ന പാറ്റന്റ് മരുന്നുകള്‍ കിഡ്‌നി, കരള്‍ തുടങ്ങിയ പ്രധാന അവയവങ്ങളെയാണ് നശിപ്പിക്കുന്നതെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഡോ. സെയ്ദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡോ. അന്‍സാര്‍ അലി ഗുരുക്കള്‍, ഡോ. വി.കെ. രാമന്‍, ഡോ. കുമാരന്‍, ഡോ. നൗഫല്‍ റഹ്മാന്‍, ഡോ. സത്താര്‍ എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

 
Top