അരീക്കോട്: അരീക്കോട് ഉപജില്ലാ വിദ്യാരംഗം കലോത്സവം പി.കെ. ബഷീര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. എഴുനൂറിലധികം പ്രതിഭകള്‍ മാറ്റുരച്ച കലോത്സവത്തില്‍ ജി.യു.പി.എസ് ചെങ്ങരയും വി.എ.യു.പി.എസ് കാവനൂരും യു.പി വിഭാഗം ജേതാക്കളായി. ജി.വി.എച്ച്.എസ്.എസ് കാവനൂര്‍ ഹൈസ്‌കൂള്‍ വിഭാഗത്തിലും ജി.എല്‍.പി.എസ് ചെങ്ങര എല്‍.പി വിഭാഗത്തിലും ഒന്നാംസ്ഥാനം നേടി.
കാവനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ഉണ്ണീന്‍കുട്ടി ട്രോഫികള്‍ വിതരണംചെയ്തു. ബ്ലോക്ക് സ്ഥിരംസമിതി ചെയര്‍മാന്‍ വി. ഹംസ, കാവനൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ടി. അബ്ദുറഹിമാന്‍, കെ.പി. റംല, എ.ഇ.ഒ കെ.കെ. ഉണ്ണികൃഷ്ണന്‍, ബി.പി.ഒ ടി.ടി. റോയ്‌തോമസ്, പി.സി. സതീശന്‍, എം.പി. സതീശന്‍, എം. ദിവ്യ, ഗഫൂര്‍ ആമയൂര്‍, പി.പി. മുഹമ്മദ്ഷാ, പി.വി. ഉസ്മാന്‍, ടി. ബാലസുബ്രഹ്മണ്യന്‍, എം.പി. ഉമ്മര്‍. പി.സി. പത്മനാഭന്‍, ഇ.പി. ചോയിക്കുട്ടി, എം.സി. ജോസ്, കെ. മനോജ്, ഇ.കെ. മൂസക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
Post a Comment