തേഞ്ഞിപ്പലം: ചേലേമ്പ്ര കോണോത്തുംകുഴിയിലെ ഒരു വീടിന്റെ പരിസരത്ത് അജ്ഞാതജീവിയുടെ കാല്‍പ്പാടുകളും രോമങ്ങളും കണ്ടെത്തിയത് ആശങ്കപരത്തി. പുലിയുടെ കാല്‍പ്പാടാണെന്ന് പ്രചരിച്ചതോടെ ജനങ്ങള്‍ പരിഭ്രാന്തരായി.
ഉടന്‍ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിച്ചു. വൈകീട്ട് അവരെത്തി നടത്തിയ പരിശോധനയില്‍ കാല്പാടുകള്‍ പുലിയുടേതല്ലെന്ന് വ്യക്തമായി. ഇതോടെയാണ് നാട്ടുകാരുടെ ആശങ്ക മാറിയത്.
Post a Comment