വളാഞ്ചേരി: കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് ദേശീയപാതയില്‍ മൂന്നുമണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു. വളാഞ്ചേരിക്കും കുറ്റിപ്പുറത്തിനും ഇടയില്‍ പാണ്ടികശാലയ്ക്കടുത്ത് ചോലവളവില്‍ ആണ് അപകടം.
ഞായറാഴ്ച രാവിലെ 8.45നാണ് സംഭവം. കോഴിക്കോട്ടുനിന്നും പാലായിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റും കേച്ചേരിയില്‍ നിന്ന് കാടാമ്പുഴയിലേക്ക് വരികയായിരുന്ന കാറുമാണ് ഇടിച്ചത്. നിസ്സാരമായി പരിക്കേറ്റ രണ്ടുപേര്‍ക്ക് വളാഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയില്‍ നിന്നും പ്രഥമശുശ്രൂഷ നല്‍കി.
ആക്‌സില്‍ പൊട്ടിയതിനെ തുടര്‍ന്ന് റോഡില്‍ വിലങ്ങനെ നിന്ന ബസ്സില്‍ കാറിടിക്കുയായിരുന്നു. അതിനിടെ ഒരു കണ്ടെയ്‌നര്‍ ലോറി മുന്നോട്ടുനീങ്ങിയത് വീണ്ടും അപകടത്തിനിടയാക്കി. ലോറിയുടെ ഒരുവശം ബസ്സിലുരസിയതോടെ ദേശീയപാത പൂര്‍ണ്ണമായും സ്തംഭിച്ചു. എടപ്പാള്‍ റീജ്യണല്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്നും ടെക്‌നീഷ്യന്മാരെത്തിയശേഷം ബസ് ശരിയാക്കുന്നതുവരെ വളാഞ്ചേരി - കുറ്റിപ്പുറം റോഡില്‍ ഗതാഗതംനിലച്ചു. 12.30ഓടെയാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. പിന്നീട് വാഹനങ്ങള്‍ കഞ്ഞിപ്പുര വഴി തിരിച്ചുവിട്ടു

Post a Comment