മഞ്ചേരി: സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ വിചാരണ മഞ്ചേരി മൂന്നാം അതിവേഗകോടതിയില്‍ തുടങ്ങി.
വെളിയംകോട് പടിക്കപ്പറമ്പില്‍ മുഹമ്മദ്കുട്ടി വധക്കസില്‍ സഹോദരന്‍ എറച്ചാട്ട് തെക്കേയില്‍ അബൂബക്കറി(62)ന്റെ വിചാരണയാണ് ജഡ്ജി വി. ദിലീപ് മുമ്പാകെ ആരംഭിച്ചത്. 2009 ജൂണ്‍ 22ന് വികലാംഗനായ മുഹമ്മദ് കുട്ടിയെ ഇരുമ്പ് വടികൊണ്ടും ക്രച്ചസ് ഉപയോഗിച്ചും അടിച്ചുകൊലപ്പെടുത്തിയെന്നാണ് കേസ്.
ബുധനാഴ്ച സാക്ഷികളായ അലി, മുഹമ്മദ് എന്നിവരെയും വിസ്തരിച്ചു. ഇവര്‍ കൂറുമാറി. ഹാജരാകാത്ത മൂന്ന് സാക്ഷികള്‍ക്ക് വാറന്റ് അയയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
Post a Comment