0


എടപ്പാള്‍: ദേശീയ തൊഴിലുറപ്പ് പദ്ധതി സുതാര്യമാക്കാനായി ഓംബുഡ്‌സ്മാന്‍ തൊഴിലാളികളിലേക്കും ഗുണഭോക്താക്കളിലേക്കും ഇറങ്ങുന്നു.

മലപ്പുറം ജില്ലാ ഓംബുഡ്‌സ്മാനായ എ. ഷാജഹാനാണ് ജില്ലയിലെ 100 ഗ്രാമപ്പഞ്ചായത്തുകളിലും 15 ബ്ലോക്ക് പഞ്ചായത്തുകളിലും നേരിട്ടെത്തി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ശ്രമത്തിന് തുടക്കംകുറിച്ചത്.
സാധാരണക്കാരന് അപ്രാപ്യമായ ഒന്നല്ല ഓംബുഡ്‌സ്മാനെന്ന് തെളിയിക്കുകയും പ്രശ്‌നങ്ങള്‍ തൊഴിലിടങ്ങളില്‍ വെച്ചുതന്നെ പരിഹരിക്കുകയുമാണ് തന്റെ ലക്ഷ്യമെന്ന് ഇദ്ദേഹം പറഞ്ഞു.

പൊന്നാനി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന സിറ്റിങ്ങിനുശേഷം നടന്ന അവലോകന യോഗത്തില്‍ പ്രസിഡന്റ് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Post a Comment

 
Top