0
എടപ്പാള്‍: പെരുമ്പറമ്പ് ലക്ഷം വീട് കോളനിയിലെ ഇരട്ടവീടുകള്‍ ഒറ്റ വീടാക്കാന്‍ നടപടിയെടുക്കുമെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ പറഞ്ഞു.

കോളനിയുടെ ശോചനീയാവസ്ഥ നേരില്‍ കണ്ടശേഷം നടത്തിയ യോഗത്തിലാണ് എം.എല്‍.എ ഇക്കാര്യമറിയിച്ചത്. വീടുകള്‍ എം.എന്‍ ഭവനപദ്ധതിയിലുള്‍പ്പെടുത്തി നവീകരിക്കും. ഇവിടേക്കുള്ള വഴി നന്നാക്കാന്‍ അഞ്ചുലക്ഷം രൂപയും കുടിവെള്ള പദ്ധതിക്കാവശ്യമായ സംഖ്യയും നല്‍കുമെന്നും എം.എല്‍.എ ഉറപ്പുനല്‍കി.

കെ.സി. പാറുക്കുട്ടി അധ്യക്ഷതവഹിച്ചു. കെ. ദേവിക്കുട്ടി, ഗ്രാമപ്പഞ്ചയത്ത് പ്രസിഡന്റ് എന്‍. ഷീജ, കെ. പ്രഭാകരന്‍, സുമതി, പി.വി. ലീല, ആര്‍. രാജേഷ്, കെ. കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top