0




വളാഞ്ചേരി: കോഴിക്കോട്ടെ ഒരു സ്‌കൂളില്‍നിന്ന് ചൊവ്വാഴ്ച നാലോടെ കാണാതായ നാല് ഏഴാംക്ലാസ് വിദ്യാര്‍ഥിനികളെ വളാഞ്ചേരിയില്‍ കണ്ടെത്തി. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ വളാഞ്ചേരി ടൗണില്‍ കറങ്ങിനടന്ന കുട്ടികളെ വളാഞ്ചേരി പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യംചെയ്തു. ഇതിനിടയില്‍ കുട്ടികളെ കാണാനില്ലെന്ന വയര്‍ലസ് സന്ദേശം സ്റ്റേഷനിലെത്തിയിരുന്നു. ഇവിടെനിന്ന് പോലീസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്‌കൂളിലെ ഒരു അധ്യാപകനും കുട്ടികളുടെ രക്ഷിതാക്കളു മെത്തി കുട്ടികളെ കൊണ്ടുപോയി. മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകര്‍ ശകാരിച്ചതിലുള്ള വിഷമമാണ് കുട്ടികളെ ഇതിന് പ്രേരിപ്പിച്ചതെന്ന് എസ്.ഐ യു. തിലകന്‍ അറിയിച്ചു.



 മലപ്പുറത്തിന്റെ വാര്‍ത്തകളും വിശകലനങ്ങളുമായി ...

Post a Comment

 
Top