0
എടപ്പാള്‍ : കെ.എസ്.ആര്‍.ടി.സി ബസ്സില്‍കയറി കണ്ടക്ടറെ കൈയേറ്റംചെയ്യാന്‍ ശ്രമിച്ച മൂന്ന് യാത്രക്കാരെ ചങ്ങരംകുളം പോലീസ് അറസ്റ്റ്‌ചെയ്തു. നന്നംമുക്ക് കൊട്ടേലവളപ്പില്‍ അനീര്‍ (26), മൂക്കുതല പള്ളത്തില്‍ ഷാജഹാന്‍ (29), ചെറവല്ലൂര്‍ ആമയംപള്ളിയില്‍ വീട്ടില്‍ അന്‍സാര്‍ (23) എന്നിവരെയാണ് ചങ്ങരംകുളം എസ്.ഐ. ബഷീര്‍ ചിറക്കല്‍, ജി.എസ്.ഐ ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.

ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കോഴിക്കോട്ട് നിന്ന് ചാലക്കുടിക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് സംഭവം. മദ്യലഹരിയില്‍ എടപ്പാളില്‍ നിന്ന് ചങ്ങരംകുളത്തേക്ക് പോകാന്‍ ബസ്സില്‍ കയറിയ ഇവര്‍ ചാര്‍ജ് സംബന്ധിച്ച തര്‍ക്കത്തെത്തുടര്‍ന്ന് കണ്ടക്ടറെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കണ്ടക്ടറുടെ പരാതിപ്രകാരം ഇവരെ അറസ്റ്റ്‌ചെയ്തു. പ്രതികളെ പൊന്നാനി കോടതി റിമാന്‍ഡ്‌ചെയ്തു.

Post a Comment

 
Top