0




കൊണ്ടോട്ടി: വിദേശത്തുനിന്നും അനധികൃതമായി കൊണ്ടുവന്ന എട്ടരലക്ഷം രൂപ വിലമതിക്കുന്ന മുന്തിയയിനം വാച്ചുകള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ പിടികൂടി. കഴിഞ്ഞദിവസം രാത്രി എമിറേറ്റ്‌സ് വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി സിദ്ദിഖ് കണ്ടിയന്റെ(30)പക്കല്‍ നിന്നാണ് 266 വാച്ചുകള്‍ എയര്‍ ഇന്റലിജന്‍സ് കസ്റ്റംസ് വിഭാഗങ്ങള്‍ പിടികൂടിയത്.

കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലും ട്രോളി ബാഗിലുമായാണ് വാച്ചുകള്‍ സൂക്ഷിച്ചിരുന്നത്. ഇന്ത്യന്‍ വിപണിയില്‍ 8,68,000 രൂപ വിലമതിക്കുന്ന വാച്ചുകള്‍ക്ക് വിദേശ വിപണിയില്‍ 6,63,000 രൂപ വിലയുണ്ട്.

Post a Comment

 
Top