മലപ്പുറം:വിവിധ ആവശ്യങ്ങള്‍ക്കായി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി പലതവണ വാങ്ങേണ്ടതില്ല. വിവിധ വകുപ്പുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുമെല്ലാം പരിശോധനയ്ക്കായി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയാല്‍ അത് ഹാജരാക്കിയവര്‍ക്ക് തന്നെ പരിശോധനയ്ക്ക് ശേഷം തിരിച്ചുനല്‍കണമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഉടനെ തിരിച്ചുനല്‍കാന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളില്‍ രസീത് നല്‍കി വാങ്ങിവെച്ച് പരിശോധന കഴിഞ്ഞാല്‍ കഴിവതും വേഗം തിരിച്ചുനല്‍കണമെന്നും തദ്ദേശസ്വയംഭരണവകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നു.
സര്‍ക്കാറിന്റെ പല വകുപ്പുകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പല സ്ഥാപനങ്ങളും ഓരോ ആവശ്യത്തിനും പ്രത്യേകമായി ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുന്നത് സര്‍ക്കാറിന്റെ ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം. മാത്രമല്ല വിവിധ ആവശ്യങ്ങള്‍ക്ക് പലതവണയായി ഈ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങേണ്ടിവരുന്നതും ജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇതിന് പരിഹാരം കാണാനാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Post a Comment