0
എടക്കര: മരുത ഗവ. യു.പി സ്‌കൂള്‍ ഹൈസ്‌കൂള്‍ ആക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പി.ടി.എ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ സമരത്തിനൊരുങ്ങുന്നു. 1996ല്‍ വിദ്യാഭ്യാസ മന്ത്രി ഇ.ടി. മുഹമ്മദ്ബഷീര്‍ സ്‌കൂള്‍ ഹൈസ്‌കൂളാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഭരണമാറ്റം ഉണ്ടായതിനെത്തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയായില്ല.

പട്ടികജാതി വര്‍ഗ വിഭാഗങ്ങള്‍ ഏറെയുള്ള പ്രദേശമാണ് മരുത. ഏഴ് കോളനികളാണ് ഇവിടെയുള്ളത്. കീരിപ്പൊട്ടി കോളനിയില്‍നിന്ന് തൊട്ടടുത്ത ഹൈസ്‌കൂളിലേക്ക് എട്ടുകിലോമീറ്റര്‍ ദൂരമുണ്ട്. ദൂരക്കൂടുതല്‍ മൂലം പല വിദ്യാര്‍ഥികളും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ഹൈസ്‌കൂള്‍ സ്ഥാപിക്കുമെന്ന പ്രതീക്ഷയില്‍ ആറ് ക്ലാസ്മുറികള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ചിട്ടുണ്ട്. ഇവ ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി എല്ലാ ഭൗതികസാഹചര്യങ്ങളും സ്‌കൂളില്‍ ഉണ്ട്. അടിയന്തരമായി ഹൈസ്‌കൂള്‍ അനുവദിച്ചില്ലെങ്കില്‍ സമരം നടത്തുമെന്ന് പി.ടി.എ പ്രസിഡന്റ് സി.യു. ഏലിയാസ്, എന്‍.കെ. അബ്ദുള്ള എന്നിവര്‍ അറിയിച്ചു.

Post a Comment

 
Top