0
വളാഞ്ചേരി: പഞ്ചായത്തിലെ മാലിന്യ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മാലിന്യസംസ്കരണത്തിന് കേരള ശാസ്ത്ര സാഹിത്യപരിഷത്തുമായി സഹകരിച്ച് പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. മാലിന്യ മുക്തവീട്, നാട് എന്ന മുദ്രാവാക്യവുമായി ശാസ്ത്രീയ രീതി അവലംബിച്ചും ബോധവത്കരണത്തിലൂടെയുമാണ് പദ്ധതി നടപ്പാക്കുക.
മാലിന്യസംസ്കരണ മാതൃകകള്‍ പരിചയപ്പെടുത്തുകയാണ് ഒന്നാം ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇതിന് പഞ്ചായത്തിലെ 5,6 വാര്‍ഡുകളില്‍ 200 വീടുകള്‍ കേന്ദ്രീകരിച്ച് ശാസ്ത്രീയ രീതി നടപ്പാക്കും.
ജൈവമാലിന്യം ശേഖരിച്ച് മണ്ണിര കമ്പോസ്റ്റ്, ബയോഗ്യാസ് പ്ളാന്‍റ്, പൈപ്പ് ലൈന്‍ കമ്പോസ്റ്റ് എന്നിവ വീടുകളില്‍ നിര്‍മിക്കും. പദ്ധതി വിജയകരമായാല്‍ പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും നടപ്പാക്കും. പഠന രേഖയുടെ പ്രകാശനവും സംഘാടക സമിതി രൂപവത്കരണവും തിങ്കളാഴ്ച ഉച്ചക്ക് 2ന് വളാഞ്ചേരി കമ്യൂണിറ്റിയില്‍ നടക്കും.
എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം കെ.എം. അബ്ദുല്‍ഗഫൂര്‍ പഠന രേഖാ പ്രകാശനം നിര്‍വഹിക്കും. കുടുംബശ്രീ സംസ്ഥാന കോഓഡിനേറ്റര്‍ ജഗജീവന്‍ വിഷയം അവതരിപ്പിക്കും.

Post a Comment

 
Top