0
മലപ്പുറം: അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) പാസ്സായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 17 മുതല്‍ 20 വരെ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും.

കാറ്റഗറി ഒന്നില്‍ ക്രമനമ്പര്‍ ഒന്നുമുതല്‍ 200 വരെ ഒക്ടോബര്‍ 17 നും 201 മുതല്‍ 394 വരെ 18 നും കാറ്റഗറി രണ്ടിലുള്ളവര്‍ക്ക് 19 നും കാറ്റഗറി മൂന്നിലുള്ളവര്‍ക്ക് 20 നും ആണ് പരിശോധന. ക്രമനമ്പര്‍ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് പരീക്ഷാഭവന്റെ വെബ്‌സൈറ്റ് നോക്കുകയോ 0483-2734826 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യാം. 

ഹാള്‍ടിക്കറ്റില്‍ കാണിച്ചിരിക്കുന്ന വിഷയങ്ങളുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും ഹാള്‍ടിക്കറ്റിന്റെയും ഒറിജിനലും രണ്ടു വീതം പകര്‍പ്പുകളും കൊണ്ടുവരണം. മാര്‍ക്കിലോ പരീക്ഷാഫീസിലോ ഇളവുള്ള വിഭാഗക്കാര്‍ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും രണ്ട് പകര്‍പ്പുകളും കൊണ്ടുവരണം. 

Post a Comment

 
Top