0
മലപ്പുറം: എന്‍.എസ്.എസ്സിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് തുറന്നുപറയാന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ തയ്യാറാകണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. സുകുമാരന്‍ നായര്‍ പറയുന്നത് വ്യക്തിപരമായ നിലപാടാണോ എന്‍.എസ്.എസ്സിന്റെ നിലപാടാണോയെന്ന് വ്യക്തമാക്കണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷ്‌റഫലി, ജനറല്‍ സെക്രട്ടറി പി.ജി. മുഹമ്മദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എന്‍.എസ്.എസ് ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങളെ എം.എസ്.എഫ് പിന്തുണയ്ക്കും. എന്നാല്‍ ഇപ്പോള്‍ നായര്‍ സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ല എന്‍.എസ്.എസ് വാദിക്കുന്നതെന്നും എം.എസ്.എഫ് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.

വിദ്യാര്‍ഥികളുടെ ബസ്ചാര്‍ജ് വര്‍ധിപ്പിക്കുന്ന കാര്യം അംഗീകരിക്കാനാവില്ലെന്നും കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാനുകൂല്യം നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് നവംബര്‍ അഞ്ചിന് ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധധര്‍ണ സംഘടിപ്പിക്കുമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അഷ്‌റഫലി പറഞ്ഞു.

Post a Comment

 
Top