
കാലിക്കറ്റിലെ വിദൂരവിദ്യാഭ്യാസ പ്രവേശന യോഗ്യതകളില്‍ മാറ്റം
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം. എം.എ പൊളിറ്റിക്‌സ്, എം.എ ഹിസ്റ്ററി എന്നിവയുടെ പ്രവേശന യോഗ്യതകളിലാണ് സര്‍വകലാശാല മാറ്റം വരുത്തിയത്. ബി.എക്ക് പൊളിറ്റിക്‌സ് ഒരു വിഷയമായി പഠിച്ചവര്‍ക്ക് മാത്രമാണ് ഇനിമുതല്‍ എം.എ പൊളിറ്റിക്‌സിന് ചേരാന്‍ സാധിക്കുക. നേരത്തെ ഏത് വിഷയം പഠിച്ചവര്‍ക്കും എം.എ പൊളിറ്റിക്‌സിന് ചേരാനാകുമായിരുന്നു. ബിരുദതലത്തില്‍ ഗ്രേഡ് ലഭിച്ചവര്‍ക്കാണ് ഈ മാറ്റം ബാധകമാവുക.
മാര്‍ക്കുമായി പ്രവേശനത്തിനെത്തുന്നവര്‍ക്ക് പഴയ രീതിയില്‍ തന്നെയാകും പ്രവേശനം. നേരത്തെ ബിരുദതലത്തില്‍ 45 ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ക്ക് എം.എ ഹിസ്റ്ററിക്ക് പ്രവേശനം ലഭിക്കുമായിരുന്നു. ഇത്തവണ മുതല്‍ ഇത് 50 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്. കാലിക്കറ്റിന്റെ റഗുലര്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ യോഗ്യതകളില്‍ വരുത്തിയ മാറ്റത്തിന്റെ ഭാഗമായാണ് വിദൂര വിദ്യാഭ്യാസ വിഭാഗത്തിലും ഇത്തരം മാറ്റങ്ങള്‍ വരുത്തിയതെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു. കാലിക്കറ്റിന്റെ മുഴുവന്‍ വിദൂര വിദ്യാഭ്യാസ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഫോണ്‍ 0494 2407356, 2400288. വെബ്‌സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.
Post a Comment