തിരൂര്‍: ഡിസംബര്‍ 27-30 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന 8-ാമത് മുജാഹിദ് സംസ്ഥാന സΩേളനത്തിന്റെ ഭാഗമായി നാളെ (ഒക്‌ടോബര്‍ 13 ന് ശനിയാഴ്‌ച) തിരൂരില്‍ മാധ്യമ ശില്‌പ ശാലയും സെമിനാറും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസΩേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് 2 മണിക്ക് തിരൂര്‍ താഴെപ്പാലം സംഗമം റസിഡന്‍സിയില്‍ നടക്കുന്ന മാധ്യമശില്‌പശാല കെ.എന്‍.എം. ജില്ലാ പ്രസിഡണ്ട് കെ.സി. മുഹΩദ് മൗലവി മാറഞ്ചേരി ഉദ്‌ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പ്രാഫ. എം.എ. സഈദ് അദ്ധ്യക്ഷത വഹിക്കും. ആകാശവാണി ന്യൂസ് റീഡര്‍ ഹക്കീം കൂട്ടായി, ചന്ദ്രിക സബ് എഡിറ്റര്‍ നിസാര്‍ ഒളവണ്ണ എന്നിവര്‍ ക്ലാസെടുക്കും. വൈകീട്ട് 4 മണിക്ക് മാധ്യമങ്ങളും നവോത്ഥാനവും എന്ന വിഷയത്തില്‍ നടക്കുന്ന മാധ്യമ സെമിനാര്‍ കേരള നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്‌ഘാടനം ചെയ്യും. ഇ.ടി. മുഹΩദ് ബഷീര്‍ എം.പി മുഖ്യാതിഥിയായിരിക്കും. കെ.എന്‍.എം ജില്ലാ സെക്രട്ടറി എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍എമാരായ അബ്‌ദുറഹിമാന്‍ രണ്ടത്താണി, കെ.ടി. ജലീല്‍, തിരൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, ദി ഹിന്ദു സീനിയര്‍ റിപ്പോര്‍ട്ടര്‍ അബ്‌ദുല്‍ ലത്തീഫ് നഹ, കേരളവിഷന്‍ ന്യൂസ് എഡി റ്റര്‍ കീപ്പള്ളിശ്രീകുമാര്‍, വിചിന്തനം എഡിറ്റര്‍ ഇ.കെ.എം. പന്നൂര്‍, ഹമീദ് വാണിമേല്‍ എന്നിവര്‍ പ്രസംഗിക്കും. എം.ഐ അബ്‌ദുല്‍ മജീദ് സ്വലാഹി വിഷയാവതരണം നടത്തും. വാര്‍ത്താ സΩ േള ന ത്തില്‍ സംഘാ ട ക രായ എന്‍. കുഞ്ഞിപ്പ മാസ്റ്റര്‍, പ്രാഫ. എം.എ. സഈദ്, മുജീബ് താനാളൂര്‍, അബ്‌ദുറഹിമാന്‍ കൈനിക്കര, വി.കെ. നിസാം എന്നിവര്‍ പങ്കെടുത്തു.
Post a Comment