0
അരീക്കോട്: ദക്ഷിണ മലബാര്‍ സി.ബി.എസ്.ഇ കലോത്സവത്തിലെ ന്യൂ ജനറേഷന്‍ കാറ്റഗറി മത്സരങ്ങള്‍ കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ മാനേജരും ന്യൂഡല്‍ഹി ചേമ്പര്‍ ഓഫ് എജ്യുക്കേഷന്റെ ഡയറക്ടറുമായ അഷ്‌റഫ് ആദിരാജ ഉദ്ഘാടനംചെയ്തു.

കലോത്സവത്തിന്റെ സ്റ്റുഡന്റ് ബ്രാന്റ് അംബാസിഡര്‍ മുബഷിറ യൂസഫ് കലോത്സവത്തിന്റെ സുവര്‍ണ കിരീടം മുഖ്യാതിഥിക്ക് കൈമാറി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍ അധ്യക്ഷതവഹിച്ചു. സഹോദയ പ്രസിഡന്റും കടലുണ്ടി ഐഡിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഷെറിമോള്‍. എസ്, സഹോദയ ജന. സെക്രട്ടറിയും എ.ആര്‍.നഗര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഡോ. പി.കെ.നൗഷാദ്, സഹോദയ ട്രഷററും നവഭാരത് സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ വി.എം. മനോജ് എന്നിവര്‍ പ്രസംഗിച്ചു.

രണ്ടാംദിവസമായ ഞായറാഴ്ച അഞ്ച് ഇനങ്ങളിലായി നടന്ന മത്സരത്തില്‍ കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നുള്ള നൂറില്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കൊളാഷില്‍ എ.ആര്‍.നഗര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ ഒന്നാംസ്ഥാനവും കടലുണ്ടി സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാംസ്ഥാനവും നേടി. പോസ്റ്റര്‍ ഡിസൈനിങ്ങില്‍ കോഴിക്കോട് എജ്യുഹോം, സ്​പ്രിങ്‌സ് കോണ്ടിനെന്റല്‍ മഞ്ചേരി എന്നിവയും പവര്‍പോയിന്റ് പ്രസന്‍േറഷനില്‍ കടലുണ്ടി ഐഡിയല്‍ സീനിയര്‍ സെക്കന്‍ഡറി, സഫ ഇംഗ്ലീഷ് സ്‌കൂള്‍ വളാഞ്ചേരി എന്നിവയും ക്വിസ്സില്‍ വാഴക്കാട് ദാറുല്‍ഉലൂം ഇംഗ്ലീഷ് സ്‌കൂള്‍, ലിറ്റില്‍ ഇന്ത്യാ പബ്ലിക് സ്‌കൂള്‍ മോങ്ങം എന്നിവയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഡിജിറ്റല്‍ പെയിന്റിങ് കാറ്റഗറി ഒന്നും രണ്ടും സ്ഥാനങ്ങള്‍ എ.ആര്‍.നഗര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂള്‍ നേടിയപ്പോള്‍ കാറ്റഗറി രണ്ടില്‍ ഒന്നാംസ്ഥാനം ഇതേ സ്‌കൂളും രണ്ടാംസ്ഥാനം വളാഞ്ചേരി സഫ പബ്ലിക് സ്‌കൂളും കരസ്ഥമാക്കി.

കാറ്റഗറി ഒന്നില്‍പ്പെട്ട മത്സരങ്ങള്‍ ശനിയാഴ്ച കൊണ്ടോട്ടി ബുഖാരി ഇംഗ്ലീഷ്‌സ്‌കൂളില്‍ നടന്നു. 20, 21 തീയതികളില്‍ എ.ആര്‍.നഗര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്‌കൂളിലാണ് സ്റ്റേജ് മത്സരങ്ങള്‍. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ്, മുന്‍ വിദ്യാഭ്യാസമന്ത്രി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സിനിമാനടന്‍ മാമുക്കോയ തുടങ്ങിയവര്‍ സംബന്ധിക്കും. സി.ബി.എസ്.ഇ സ്‌കൂളുകളുടെ കൂട്ടായ്മയായ സഹോദയയാണ് മത്സരങ്ങള്‍ നടത്തുന്നത്.

Post a Comment

 
Top