0
മലപ്പുറം: സ്വകാര്യഭൂമിയിലെ തടിയുത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വനംവകുപ്പിന്റെ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ്‌വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് എന്നീ വൃക്ഷ ത്തൈകള്‍ നട്ടുവളര്‍ത്തുന്നതിന് തൈകളുടെ എണ്ണമനുസരിച്ച് മൂന്നുതലങ്ങളിലായാണ് ധനസഹായം നല്‍കുക. 200 തൈകള്‍ വരെ തൈ ഒന്നിന് 50 രൂപാ നിരക്കിലും 201 മുതല്‍ 400 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 40 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 10,000 രൂപ) 401 മുതല്‍ 625 എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപാ നിരക്കിലും (ഏറ്റവും കുറഞ്ഞ പ്രോത്സാഹന ധനസഹായം 16,000 രൂപ) ധനസഹായം നല്‍കും.

കൂടുതല്‍ വിവരവും അപേക്ഷാഫോമും മലപ്പുറം -നിലമ്പൂര്‍ സോഷ്യല്‍ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസുകളിലും forest.kerala.gov.in ലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നവംബര്‍ ഒമ്പതിനകം നല്‍കണം. ഫോണ്‍: 0484 2734803, 8547603857, 8547603864

Post a Comment

 
Top