0














മലപ്പുറം: ജില്ലയിലെ അംഗീകൃത കടവുകളില്‍ മണല്‍പ്പാസ് ഇല്ലാത്ത കാലയളവില്‍ വന്‍തോതില്‍ മണല്‍ ശേഖരിക്കുന്നതായി ജില്ലാതല സ്‌ക്വാഡിന്റെ പരിശോധനയില്‍ കണ്ടെത്തി. വാഴക്കാട്, വാഴയൂര്‍, ഊര്‍ങ്ങാട്ടിരി, അരീക്കോട്, കാവനൂര്‍, എടവണ്ണ, ആലിപ്പറമ്പ്, മമ്പാട്, പറപ്പൂര്‍, വേങ്ങര, ഒതുക്കുങ്ങല്‍, ആനക്കയം, പുലാമന്തോള്‍, ഊരകം പഞ്ചായത്തുകളിലാണ് അനധികൃത മണല്‍ക്കടത്ത് നടക്കുന്നത്. 

പാസ് ഇല്ലാത്ത കാലയളവില്‍ അനധികൃതമായി മണല്‍ ശേഖരിക്കുന്നത് തുടര്‍ന്നാല്‍ കടവുകള്‍ അടയ്ക്കുമെന്ന് ജില്ലാ കളക്ടര്‍ എം.സി. മോഹന്‍ദാസ് അറിയിച്ചു.

Post a Comment

 
Top