0

തിരൂര്‍: തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭ കലോത്സവത്തിന് ഒരുക്കം പൂര്‍ത്തിയായി. 20 മുതല്‍ 24 വരെയാണ് കലോത്സവം. 20ന് വൈകീട്ട് പണ്ഡിറ്റ് രമേഷ് നാരായണനാണ് ഉദ്ഘാടനം ചെയ്യുക. വിശാലമായ പന്തലിന്റെ നിര്‍മാണം പൂര്‍ത്തിയായി വരികയാണ്.

വിദ്യാരംഭ ദിനമായ 24ന് ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുട്ടികളാണ് എത്തുക. പാരമ്പര്യ എഴുത്താശാന്‍മാര്‍ക്ക് പുറമെ സാഹിത്യകാരന്‍മാരും കുട്ടികള്‍ക്ക് ഹരിശ്രീ കുറിക്കും. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീമണ്ഡപത്തിലുമാണ് എഴുത്തിനിരുത്തുക. ഇതിന് മുന്‍കൂട്ടി ബുക്കിങ് ഇല്ല. പുലര്‍ച്ചെ അഞ്ചിന് വിദ്യാരംഭം തുടങ്ങും. 22ന് വൈകീട്ട് അഞ്ചിന് തുഞ്ചന്‍ കളരിയില്‍ ഗ്രന്ഥപൂജ നടക്കും. 24ന് പുലര്‍ച്ചെ നാലിന് പൂജയെടുപ്പിന് ശേഷമാണ് വിദ്യാരംഭം.

Post a Comment

 
Top