0


തിരൂര്‍: വിജയദശമിനാളില്‍ അറിവിന്റെ ആദ്യക്ഷരം കുറിക്കാന്‍ തിരൂര്‍ തുഞ്ചന്‍പറമ്പ് ഒരുങ്ങി. പുലര്‍ച്ചെ മൂന്നുമുതല്‍ എഴുത്തിനിരുത്താനുള്ളവര്‍ തുഞ്ചന്‍ പറമ്പില്‍ എത്തും.

തുഞ്ചന്‍പറമ്പില്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ വിദ്യാരംഭം നടത്തും. ഉച്ചയോടെ അവസാനിക്കും. കഴിഞ്ഞവര്‍ഷം 4450 ഓളം കുട്ടികളാണ് തുഞ്ചന്‍പറമ്പില്‍ അക്ഷരം കുറിച്ചത്. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമാണ് അക്ഷരം കുറിക്കുക. 

കൃഷ്ണശിലാ മണ്ഡപത്തില്‍ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളിയും പ്രദേഷ് പണിക്കരും അക്ഷരം എഴുതിക്കും.

വിദ്യാരംഭ സര്‍ട്ടിഫിക്കറ്റും അക്ഷരമാലയും നല്‍കുന്നുണ്ട്.

കൃഷ്ണശിലാ മണ്ഡപത്തിലോ സരസ്വതി മണ്ഡപത്തിലോ വരിക്കുനിന്ന് വിദ്യാരംഭം നടത്താം.

സരസ്വതി മണ്ഡപത്തില്‍ ഈ വര്‍ഷം എം.ടി. വാസുദേവന്‍ നായര്‍, മണമ്പൂര്‍ രാജന്‍ബാബു, പി.കെ. ഗോപി, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. പി.എ. വാസുദേവന്‍, കെ.എസ്. വെങ്കിടാചലം, പുനലൂര്‍ കെ. കരുണാകരന്‍, കാനേഷ് പൂനൂര്‍, പി.പി. ശ്രീധരനുണ്ണി, ആഷാമേനോന്‍, കെ.എക്‌സ്. ആന്‍േറാ, കിളിമാനൂര്‍ മധു, കടാങ്കോട് പ്രഭാകരന്‍, കെ.പി. രമേഷ്, ടി.കെ. ശങ്കരനാരായണന്‍, ജി.കെ. രാംമോഹന്‍, കെ.ജി. രഘുനാഥ്, ആനന്ദ് കാവാലം, രാധാമണി ഐങ്കലത്ത്, ഗിരിജ പി. പാതേക്കര, ഐസക്ക് ഈപ്പന്‍, ഡോ. പി. ഉഷ, പി.എം. ഗോവിന്ദനുണ്ണി, എല്‍.ബി. ഹരികുമാര്‍, ഷംസാദ് ഹുസൈന്‍, വിജു നായരങ്ങാടി എന്നിവരാണ് കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിക്കുന്ന സാഹിത്യകാരന്മാര്‍.

ആരോഗ്യകാരണങ്ങളാല്‍ എം.ടി. വാസുദേവന്‍നായര്‍ കൂടുതല്‍സമയം എഴുത്തിനിരിക്കാറില്ല. രാവിലെ 9 മുതല്‍ കവികളുടെ വിദ്യാരംഭം നടക്കും.

തുഞ്ചന്‍പറമ്പില്‍ സരസ്വതിക്ഷേത്രത്തിനടുത്ത് (തുഞ്ചന്‍കളരി) കാഞ്ഞിരമരച്ചുവട്ടില്‍ മണലിലും അക്ഷരംകുറിക്കാം.

Post a Comment

 
Top