0
പെരിന്തല്‍മണ്ണ: പാചകവാതക വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിന് നിയമം വേണമെന്ന് സിവില്‍ സപ്ലൈസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഓരോ കുടുംബത്തിനും മൂന്ന് ഗ്യാസ് സിലിന്‍ഡറുകള്‍ കൂടി നല്‍കാന്‍ തീരുമാനിച്ചിരിക്കെ, വിതരണ ഏജന്‍സികള്‍ തിരിമറി നടത്താന്‍ സാധ്യതയേറെയാണ്. ഈ സാഹചര്യത്തില്‍ ഏജന്‍സികള്‍ക്ക് ലൈസന്‍സുകള്‍ നല്‍കി പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിനും നിയമം വേണമെന്നും താലൂക്ക്തല ഉപഭോക്തൃ കോടതികള്‍ തുടങ്ങണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സപ്ലൈകോയ്ക്ക് അര്‍ഹമായ സബ്‌സിഡി ലഭിക്കാത്തതിനാല്‍ സപ്ലൈകോ വന്‍ സാമ്പത്തിക ബാധ്യതയിലാണ്. അതിനാല്‍ 500 കോടി രൂപ സപ്ലൈകോയ്ക്ക് നല്‍കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ജന. സെക്രട്ടറി ടി.എം.ജോയി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ബെന്നി സ്‌കറിയ വരവ്‌ചെലവ് കണക്കവതരിപ്പിച്ചു. കെ.ശിവശങ്കരന്‍, എ.സലീം, പി.കെ.അനില്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

 
Top