തിരൂര്‍: ലിപി പരിഷ്‌കരിച്ച് മലയാളത്തെ കമ്പ്യൂട്ടര്‍ ഭാഷയാക്കി മാറ്റുമെന്ന് ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല സ്‌പെഷല്‍ ഓഫീസറുമായ കെ. ജയകുമാര്‍ പറഞ്ഞു.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളം സര്‍വകലാശാലയില്‍ രാജാരവിവര്‍മ, സ്വാതിതിരുനാള്‍, സി.വി. രാമന്‍പിള്ള, കുമാരനാശാന്‍, ഹെര്‍മന്‍ ഗുണ്ടര്‍ട്ട് എന്നിവര്‍ക്കായി ചെയറുകള്‍ ആരംഭിക്കുമെന്ന് ജയകുമാര്‍ പറഞ്ഞു.
ആധുനിക സാങ്കേതികത ഉപയോഗിച്ചായിരിക്കും സര്‍വകലാശാല പ്രവര്‍ത്തിക്കുക. ഫയലുകള്‍ ഡിജിറ്റലാക്കും. സര്‍വകലാശാലയ്ക്ക് മറ്റു കോളേജുകളുടെ അഫിലിയേഷന്‍ ഉണ്ടാകില്ല. 12 പഠനാലയങ്ങള്‍ ഉണ്ടാകും. അക്കാദമിക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫാക്കല്‍റ്റി അക്കാദമിക് കൗണ്‍സിലുണ്ടായിരിക്കും-ജയകുമാര്‍ പറഞ്ഞു.
സര്‍വകലാശാലയുടെ തറക്കല്ലിടുമ്പോള്‍ തന്നെ ലോഗോ പ്രകാശനം ചെയ്യും. എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിച്ച എല്ലാ എഴുത്തുകാരേയും ഉദ്ഘാടനച്ചടങ്ങില്‍ ആദരിക്കും.
സര്‍വകലാശാലയ്ക്ക് ആതവനാട് 100 ഏക്കര്‍ സ്ഥലം ഏറ്റെടുക്കും. എന്നാല്‍ ഈ പ്രദേശത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയോ കൃഷിക്ക് തടസ്സം നില്‍ക്കുകയോ ചെയ്യില്ല. പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തി സര്‍വകലാശാല ആരംഭിക്കുന്നതിനോട് യോജിപ്പില്ല. കെ. ജയകുമാര്‍ പറഞ്ഞു. സര്‍വകലാശാലയ്ക്ക് തുഞ്ചന്‍ കോളേജിനടുത്ത് താത്കാലിക ഷെഡ് പണിയുമെന്നും ജയകുമാര്‍ പറഞ്ഞു.

Post a Comment