മലപ്പുറം:വള്ളിക്കുന്ന് അപ്പോളോ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വള്ളിക്കുന്ന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപ്പോളോ വള്ളിക്കുന്ന് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് എന്‍.വൈ.എ.സി വെറ്റിലപ്പാറയെ പരാജയപ്പെടുത്തി ട്രോഫി കരസ്ഥമാക്കി. സ്‌കോര്‍: 25-23, 25-22, 21-25, 25-23. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പെരിന്തല്‍മണ്ണ വോളി ക്ലബ്ബ് തുടര്‍ച്ചയായ മൂന്ന് സെറ്റുകള്‍ക്ക് പ്രസിഡന്റ്‌സ് പെരിന്തല്‍മണ്ണയെ പരാജയപ്പെടുത്തി ജേതാക്കളായി. സ്‌കോര്‍: 25-22, 25-10, 25-20.
22 മുതല്‍ 24 വരെ തൃശ്ശൂര്‍ മാമ്പ്രയില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള മലപ്പുറം ജില്ലാ ടീമുകളെ ഈ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് തിരഞ്ഞെടുത്തു.
ടീം (ആണ്‍കുട്ടികള്‍): ജിഷ്ണു സി.സി, അക്ഷയ് കെ.എ, ബിനുരാജ് സി.സി, അന്‍സല്‍ തോമസ്, കൃഷ്ണദാസ് ഇ.കെ, ആല്‍ബിന്‍ സണ്ണി, അബ്ദുള്‍റഹീം കെ.എം, കിരണ്‍ എസ്, ഷോബിന്‍ കെ.കെ, അമരേഷ് കെ, മഹ്‌റൂഫ് പൂങ്ങാടന്‍, മുഹമ്മദ് കെ.പി. പെണ്‍കുട്ടികള്‍: നീതു പി, ജെലിറ്റ പി, അഖില എം, ജോസ്‌ന പി.ജെ, അഞ്ജുരാജ്, അഞ്ജലി സി, അശ്വതി രമേഷ്, ആഷ്‌ന എസ്, അപര്‍ണ ആനന്ദ് പി.ജി, ഭവ്യശ്രീ ബി.പി, സോന സി, ദിനശ്രീ എന്‍
Post a Comment