0

തിരൂരങ്ങാടി: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരൂരങ്ങാടിയില്‍ നടത്താനുള്ള തീരുമാനത്തെ വിവാദമാക്കരുതെന്ന് തിരൂരങ്ങാടി മണ്ഡലം സ്‌കൂള്‍ രക്ഷാകര്‍ത്തൃ ഏകോപനസമിതി ആവശ്യപ്പെട്ടു. 

മണ്ഡലത്തിലെ സ്‌കൂളുകളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതും പി.ടി.എ കമ്മിറ്റികള്‍ സക്രിയമാക്കുന്നതും ചര്‍ച്ചചെയ്യാന്‍ ചെമ്മാട് ബി.ആര്‍.സിയില്‍ സമിതി യോഗംചേര്‍ന്നു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എം. മൊയ്തീന്‍ ഉദ്ഘാടനംചെയ്തു. ഇ. ഹംസ അധ്യക്ഷനായി.

തിരൂര്‍ ഡയറ്റ് പ്രതിനിധി കെ. ഹസ്സന്‍ ക്ലാസെടുത്തു. ശബ്‌നം മുരളി, എ. സൂരജ്, കെ. മനോജ്കുമാര്‍, പി.ഒ. അഹമ്മദ്‌റാഫി, വി.പി. മൊയ്തീന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.എം. മൊയ്തീന്‍ (ചെയ.), ശബ്‌നം മുരളി (പ്രസി.), വി.പി. മൊയ്തീന്‍കുട്ടി (ട്രഷ.)

Post a Comment

 
Top