
വളാഞ്ചേരി:കുട്ടികളെ ഇറക്കി പിന്നോട്ടെടുക്കുന്നതിനിടെ സ്‌കൂള്‍ ബസിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. വളാഞ്ചേരി മാവണ്ടിയൂര്‍ ബ്രദേര്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനി റാഷിദയാണ് (16) മരിച്ചത്. ചൊവാഴ്ച രാവിലെ ഒമ്പതേകാലോടെയാണ് സംഭവം.വിദ്യാര്‍ത്ഥികളെ സ്കൂളിനടുത്തുള്ള റോഡരികില്‍ ഇറക്കി പിന്നോട്ടെടുക്കുന്നതിനിടെ ബസ് റാഷിദയെ ഇടിക്കുകയായിരുന്നു, റാഷിദക്കൊപ്പം രണ്ട് കുട്ടികളും ഉണ്ടായിരുന്നു. ബസ് വരുന്നത്കണ്ട് ഇവര്‍ ഓടിമാറിയതിനാല്‍ രക്ഷപെട്ടു. ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിഇറങ്ങിയ കുട്ടി തല്‍ക്ഷണംമരിച്ചു. വളാഞ്ചേരി മേലേതില്‍ മാനുവാണ് റാഷിദയുടെ പിതാവ്.
![]() |
സംഭവത്തെ തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ ബസ് തല്ലിതകര്‍ത്തു. |
സ്‌കൂള്‍ കോമ്പൗണ്ടില്‍ ബസ്‌കയറി മരിച്ച റാഷിദയുടെ കുടുംബത്തിന് മൂന്നുലക്ഷം രൂപ ധനസഹായം അനുവദിച്ചതായി എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക അനുവദിക്കുക.
ഹൈസ്‌കൂളിന് ഇന്ന് അവധി
മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി റാഷിദ(16)യുടെ മരണത്തില്‍ അനുശോചിച്ച് ബുധനാഴ്ച സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിന്‍സിപ്പല്‍ കെ.പി. മുഹമ്മദും പ്രധാനാധ്യാപകന്‍ കെ. രാജഗോപലനും അറിയിച്ചു.
Post a Comment