കൊണ്ടോട്ടി: കിഴിശ്ശേരിയില്‍ പോലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കുമെന്ന് പി.കെ. ബഷീര്‍ എം.എല്‍.എ പറഞ്ഞു. കിഴിശ്ശേരിയിലെ ഓട്ടോതൊഴിലാളികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി.സി. മുഹമ്മദ് അധ്യക്ഷതവഹിച്ചു. എസ്.ഐ എന്‍.പി.ഹസൈന്‍, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.സി.മുഹമ്മദ്ഹാജി, അബ്ദുള്‍കരീം, കമ്മുഹാജി, ആലുങ്ങല്‍ ആസിഫലി, കെ.ബാലന്‍, ചുണ്ടക്കാടന്‍ ബാബുരാജന്‍, പി.കെ.മുഹമ്മദ് ഷഫീഖ്, ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Post a Comment