0
വളാഞ്ചേരി: നിര്‍ദിഷ്ട തുഞ്ചന്‍ സ്മാരക മലയാളം സര്‍വകലാശാല ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തോ തിരൂര്‍ മണ്ഡലത്തിലെ തന്നെ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ സ്ഥാപിക്കണമെന്ന് പാലത്താണി കര്‍മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ആതവനാട് പഞ്ചായത്തിലെ ഒമ്പത്, പത്ത് വാര്‍ഡുകളില്‍പ്പെടുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പാലത്താണി സര്‍വകലാശാലയ്ക്കായി ഉപയോഗപ്പെടുത്തുന്നത് ചെറുക്കും. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിലെതന്നെ ഏറ്റവും കൂടുതല്‍ പച്ചക്കറി ഉത്പാദിപ്പിക്കുന്ന മേഖലയായ പാലത്താണിയില്‍ സര്‍വകലാശാല വന്നാല്‍ 47 കുടുംബങ്ങള്‍ വഴിയാധാരമാക്കപ്പെടുമെന്നും കര്‍മ സമിതി ചെയര്‍മാന്‍ കരുവാട്ടില്‍ കുഞ്ഞുട്ടി ഹാജി, ജനറല്‍ കണ്‍വീനര്‍ കെ.പി. പവിത്രന്‍, എ.കെ. അബ്ദുള്‍സലാം ഹാജി, പി.കെ. മുസ്തഫ മുസ്‌ലിയാര്‍, നിസാര്‍ കിഴക്കേപ്പാട്ട്, കെ.ടി. ഉണ്ണീന്‍കുട്ടി എന്നിവര്‍ അറിയിച്ചു.

Post a Comment

 
Top