താനൂര്‍ : മത്സ്യതൊഴിലാളി ഫെഡറേഷന്‍ എ.ഐ.ടി.യു.സി.യുടെ ആഭിമുഖ്യത്തില്‍ 12-10-2012ന് വെള്ളി-യാഴ്‌ച രാവിലെ 10 മണിക്ക് താനൂര്‍ ഒസാന്‍ കടപ്പുറത്ത് കടലില്‍ മഌഷ്യചങ്ങല കോര്‍ക്കുന്നു. അതിജീവനത്തിഌവേ-ി പൊരുതുന്ന കുടംകുളം നിവാസികളെ ആട്ടിയോടിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങള്‍ തിരുത്തണമെന്നും ഈ ജനകീയ പ്രക്ഷോഭത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും മത്സ്യതൊഴിലാളി ഫെഡറേഷന്‍ ആവശ്യപ്പെട്ടു. രാവിലെ 10 മണിയ്‌ക്ക് നടക്കുന്ന ഌഷ്യചങ്ങലയ്‌ക്കു അഭിവാദ്യമര്‍പ്പിച്ചുകൊ-് പി. രാജു (മത്സ്യതൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി). ടി. ജെ. ആഞ്ചലോസ് (സംസ്ഥാന പ്രസിഡ), വി. ഉണ്ണി-കൃഷ്‌ണന്‍ (സി.പി. ഐ. സംസ്ഥാന കമ്മറ്റി മെമ്പര്‍(, പിപി. സുനീര്‍ (സി.പി.ഐ. ജില്ലാ സെക്രട്ടറി), പി.സുബ്രഹ്മണ്യന്‍(എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി), ടി.കെ. സുന്ദരന്‍ മാസ്റ്റര്‍ (എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡ-്), പ്രാ. ഇ.പി. മുഹമ്മദലി , പി.പി. ലെനിന്‍ ദാസ്, കുംമ്പളം രാജപ്പന്‍, മധു തുടങ്ങിയ സാമൂഹ്യ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. ഈ പരിപാടിയില്‍ മുഴുവന്‍ മത്സ്യതൊഴിലാളികളും പങ്കെടുക്കണമെന്നും മത്സ്യതൊഴിലാളി ഫെഡറേഷന്‍ എഐ.ടി.യു.സി. ആവശ്യപ്പെട്ടു. മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഓസാന്‍ കടപ്പുറത്ത് കടലില്‍ മഌഷ്യചങ്ങല സംഘടിപ്പിക്കുന്നത്. താനൂര്‍ പ്രസ്സ് ക്ലബ്ബില്‍ നടന്ന പത്ര സമ്മേളനത്തില്‍ എ.കെ. ജബ്ബാര്‍, ഹുസൈന്‍ ഈസ്‌പാടത്ത്, പി. സുബ്രഹ്മണ്യന്‍, കെ.വി. നാസര്‍, സി.പി. ഹംസക്കോയ എന്നിവര്‍ പങ്കെടുത്തു.
Post a Comment